‘ശ്രീരാമ ശാപം കിട്ടും’; പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റ് വഴി ക്ഷണം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം. സ്പീഡ് പോസ്റ്റിലാണ് ക്ഷണക്കത്ത് കിട്ടിയതെന്നാണ് വിവരം. സ്പീഡ് പോസ്റ്റ് വഴി ക്ഷണിച്ചതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. രാമജന്മഭൂമി സമരത്തിൽ ഉദ്ധവ് താക്കറെ പ്രധാന പങ്കുവഹിച്ചതായും ശ്രീരാമന്‍ ഇത് ക്ഷമിക്കില്ലെന്നും ശാപം കിട്ടുമെന്നും എംപി സഞ്ജയ് റൗട്ട് പറഞ്ഞു.
‘സെലിബ്രിറ്റികൾക്ക് നിങ്ങള്‍ പ്രത്യേക ക്ഷണം നല്‍കുന്നു.പക്ഷേ താക്കറെ കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുന്നത്? രാമജന്മഭൂമി സമരത്തിൽ താക്കറെ സുപ്രധാനവും പ്രധാനവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ശ്രീരാമന്‍ നിങ്ങളോട് ക്ഷമിക്കില്ല, ഇതിന് ശപിക്കുകയും ചെയ്യും’എംപി സഞ്ജയ് റൗട്ട് പറഞ്ഞു.
അതേസമയം രാമന്‍ എല്ലാവരുടേതും ആയതിനാല്‍ അയോധ്യ സന്ദര്‍ശിക്കാന്‍ ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴൊക്കെ പോകാന്‍ തോന്നുന്നുവോ, താന്‍ പോകും. രാമ ക്ഷേത്ര പ്രക്ഷോഭത്തിന് ശിവസേന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.
Story Highlights: Uddhav receives invitation for Pran Pratishtha ceremony of Ram Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here