‘കാലങ്ങളായി അവഗണിക്കുന്നു’ ബിജെപി എം.പിയെ തടഞ്ഞ് രാംലല്ല വിഗ്രഹത്തിന് കല്ല് നൽകിയ ദളിത് ഗ്രാമനിവാസികൾ

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കർണാടകയിലെ ഗ്രാമത്തിൽ സന്ദർശനത്തിനെത്തിയ ബിജെപി എം.പിയെ തടഞ്ഞ് ദളിതർ. കാലങ്ങളായി തങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ജനം എംപിയെ തടഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ ശില ഈ ഗ്രാമത്തിൽ നിന്നാണ് എത്തിച്ചത്. എൻഡി ടിവി ഉൾപ്പെടയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നത്. ഈ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾക്ക് മുമ്പായിരുന്നു പ്രതാപ് സിംഹയുടെ മൈസൂർ ഗ്രാമത്തിലേക്കുള്ള സന്ദർശനം.
രോഷാകുലരായ ജനക്കൂട്ടത്തിന് മുന്നിൽ നിൽക്കുന്ന പ്രതാപ് സിംഹയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.ദശാബ്ദങ്ങളായി തങ്ങളെ ബിജെപി അധികാരികൾ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം. ക്ഷുഭിതരായ ജനങ്ങളെ പൊലീസ് സംഘം നീക്കി.
ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസ് എംഎൽഎ ജിടി ദേവഗൗഡയും ഒപ്പമുണ്ടായിരുന്നു. ‘നിങ്ങൾ ഞങ്ങൾക്കായി ഒന്നും ചെയ്തില്ല. പക്ഷെ ഞങ്ങൾ എല്ലാം ചെയ്തു. ഞങ്ങൾ രാമനെ ബഹുമാനിക്കുന്നു, ഇറങ്ങിപ്പോകൂ’-കൂട്ടത്തിലൊരാള്‍ പറഞ്ഞു.
Story Highlights: Dalits Stop BJP MP From Entering Karnataka Village
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here