ഗ്രഹാം സ്റ്റെയിന്‍സ് കുടുംബത്തെ ജീവനോടെ ചുട്ടുകൊന്ന കേസ്: ബജ്‌റംഗ്ദള്‍ ചെയ്ത കാല്‍നൂറ്റാണ്ടിന്റെ കൊടുംക്രൂരത

തന്റെ അടക്കാനാവാത്ത വേദനയും ദുഖവും കടിച്ചമര്‍ത്തിക്കൊണ്ട് ഗ്ലാഡിസ് സ്റ്റെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ‘എന്റെ ഭര്‍ത്താവിനെയും മക്കളെയും കൊന്നവരോട് ഞാന്‍ ക്ഷമിക്കുന്നു. പക്ഷേ, ഇത്രയും നികൃഷ്ടമായ ഒരു കൊലപാതകം ചെയ്യുന്ന ഒരാളോട് ക്ഷമിക്കാനോ മറക്കാനോ ഭരണകൂടത്തിന് അവകാശമില്ല’…. ഓസ്ട്രേലിയന്‍ പൗരനായ ഗ്രഹാം സ്റ്റെയിനിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ജീവനോടെ ചുട്ടുകൊന്നിച്ച് ഇന്നേക്ക് 25 വര്‍ഷം. തന്റെ ഭര്‍ത്താവിനെയും മക്കളെയും ഇല്ലാതാക്കിയവരോട് ക്ഷമിക്കുന്നതായി ഗ്ലാഡിസ് പ്രഖ്യാപിക്കുന്നതാണ് മേല്‍പ്പറഞ്ഞ വരികള്‍. (remembering murder of Australian Christian missionary Graham Staines and his sons)
വര്‍ഷം 1999. ജനുവരി 21ന് അര്‍ധരാത്രിയിലാണ് ഗ്ലാഡിസ് സ്റ്റെയിന്സിന് അവരുടെ എല്ലാമെല്ലാമായ ഭര്‍ത്താവിനെയും രണ്ട് മക്കളെയും നഷ്ടപ്പെട്ടത്. മനോഹര്‍പൂര്‍-ബാരിപാഡിലെ വനപ്രദേശത്ത് തങ്ങളുടെ ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും ഒറീസയിലെ പശു കച്ചവടക്കാരനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിന്റെ നേതൃത്വത്തില്‍ ജീവനോട് ചുട്ടുകൊന്നത്. ഒഡിഷയില്‍ കുഷ്ഠരോഗബാധിതരുടെ ദുരിതങ്ങളില്‍ ചേര്‍ന്നുനിന്ന് അവര്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് ക്രിസ്ത്യന്‍ മിഷനറി അംഗങ്ങളായ ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സ്, 9ഉം 7ഉം വയസ് മാത്രമുള്ള മക്കളായ ഫിലിപ്പ്, തിമോത്തിയും ഭാര്യ ഗ്ലാഡിസും.
Story Highlights: remembering murder of Australian Christian missionary Graham Staines and his sons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here