‘പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്‌ക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെ’; വിളക്ക് തെളിയിച്ച് വെള്ളാപ്പള്ളി നടേശൻ
പ്രാണപ്രതിഷ്ഠാ മുഹൂർത്തത്തിൽ വീട്ടിൽ വിളക്ക് തെളിയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭാര്യ പ്രീതി നടേശനൊപ്പം പൂജ മുറിയിൽ വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെയെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.
“സരയൂതീരത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്‌ക്കും, ഓരോ ഹൃദയത്തിലേയ്ലേക്കും എത്തിടട്ടെ.” – വെള്ളാപ്പള്ളി നടേശൻ കുറിച്ചു.
അയോധ്യയിലെ പ്രാണ പ്രതിഷ്ടയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് വിവിധ ആഘോഷ പരിപാടികള്‍ നടന്നത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകൾ നടന്നത്.
തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് വീടുകളിൽ വിളക്ക് തെളിയിക്കുന്ന ചടങ്ങും നടക്കും. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരൻ നായര്‍ വിളക്ക് കത്തിച്ചു.
Story Highlights: Vellappally Natesan on Ayodhya Prana Prathishta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here