‘വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സാപ്പ് സർവകലാശാലകളായി ബിജെപി മാറി, രാമക്ഷേത്രം പരാജയം മറക്കാനുള്ള ആയുധം’; എം കെ സ്റ്റാലിൻ
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സാപ്പ് സർവകലാശാലകളായി ബിജെപിയുടെ ഉന്നതനേതാക്കൾ മാറിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെയാണ് തമിഴ്നാട് ഗവർണറും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ആസൂത്രിത കിംവദന്തികൾ നേരം പുലരുംമുൻപ് കള്ളമാണെന്നു തെളിഞ്ഞെന്ന് നിർമല സീതാരാമനെ ലക്ഷ്യമിട്ടും മന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. ദി ഹിന്ദു ഉള്ള്പെടുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
അയോധ്യയിലെ രാമക്ഷേത്രം തുറക്കൽ ചടങ്ങ് ആത്മീയമായും രാഷ്ട്രീയപരമായും നടത്തിയത് കേന്ദ്ര സർക്കാരിന്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ലക്ഷക്കണക്കിന് യുവാക്കൾ അണിനിരന്ന സേലം സമ്മേളനത്തിന്റെ ഉജ്വല വിജയത്തിൽ വിറളി പിടിച്ചിട്ടാണ് ഇപ്പോൾ വ്യാജ വാർത്തകളുമായി അവർ മുന്നോട്ട് വരുന്നത്.
ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങൾ പരത്തുന്ന വാട്സാപ്പ് യൂണിവേഴ്‌സിറ്റികളായി പ്രവർത്തിക്കുന്നത് തുടരുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
Story Highlights: BJP leaders behave irresponsibly and spread rumours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here