Advertisement

വീണ വിജയന്റെ സ്ഥാപനത്തിന് കടമായി നൽകിയ 77 ലക്ഷം രൂപയിലും അന്വേഷണം വേണം; ഷോൺ ജോര്‍ജ്

January 23, 2024
Google News 2 minutes Read

എക്സാലോജിക്കിന് സിഎംആർഎൽ കടം നൽകിയത് അന്വേഷിക്കണമെന്ന് ഷോൺ ജോര്‍ജ്. കടം നൽകിയത് CMRL ഉടമകൾ ഡയറക്ടർമാരായ NBFC. നൽകിയത് 77 ലക്ഷം രൂപ. മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ഹൈക്കോടതിയിൽ നൽകി ഷോൺ ജോർജ്.

മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വർഷം ഈ‍ടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നൽകിയതെന്നാണ് പരാതിയിലുളളത്.

മാസപ്പടിയായി കൈപ്പറ്റിയെന്ന് ആരോപണമുയർന്ന 1.72 കോടി ലക്ഷത്തിന് പുറമേയുള്ള തുകയാണിത്. ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലും നാളെ ഇക്കാര്യം ഉന്നയിക്കും.

Story Highlights: Shone George gave More Evidences on Veena Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here