Advertisement

പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിനൊരുങ്ങി ട്വന്റിഫോർ; പ്രവേശനം, രജിസ്‌ട്രേഷൻ എന്നിവയുടെ വിശദവിവരങ്ങൾ

January 25, 2024
Google News 3 minutes Read
24 Viewers State Conference entry and registration details

ടെലിവിഷൻ ചരിത്രത്തിലാദ്യമായി പ്രേക്ഷകരുമായി ഒരു മഹാസം​ഗമത്തിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട വാർത്താ ചാനൽ ട്വന്റിഫോർ‍. പ്രേക്ഷകരുമായി നേരിട്ട സംവദിക്കാനൊരു വേദി കൂടി ഒരുങ്ങുകയാണ് ഈ സംസ്ഥാന സമ്മേളനത്തിലൂടെ.
ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ജനുവരി 28 ഞായറാഴ്ച നടക്കും. സമ്മേളനത്തിനായി അവസാനഘട്ട തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി കഴിഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി പതിനായോരത്തോളം പ്രേക്ഷകരാണ് സംസ്ഥാന സമ്മേളനത്തിൻെറ ഭാ​ഗമാകുന്നത്. ജനുവരി 25 വൈകിട്ട് ആറുമണിവരെയാണ് രജിസ്‌ട്രേഷൻ. ഉച്ചയ്‌ക്കുശേഷം 2.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് സംസ്ഥാന സമ്മേളനം. 12 മണി മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആളുകൾക്ക് പ്രവേശനമുണ്ടാകും. ഈ സമയം മുതൽ ഗേറ്റുകൾ ഓപ്പണാകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ : 6235968630

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പമുള്ള മാർഗം മെട്രോ ആണ്. കടവന്ത്ര മെട്രോ സ്റ്റേഷനിൽ നിന്നും 850 മീറ്റർ കാൽനടയായി എത്താൻ സാധിക്കും. ബസ് മാർഗം എത്തുന്നവർക്കും വളരെയെളുപ്പത്തിൽ എത്താൻ സാധിക്കും.

പ്രേക്ഷകർക്കൊപ്പം ട്വന്റിഫോർ അവതാരകരും വിവിധ കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. ലോക ടെലിവിഷൻ ചരിത്രത്തിൽത്തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സംഗീത ലോകത്തെ പ്രമുഖരായ എം ജി ശ്രീകുമാർ, ശരത്ത്, ജോബ് കുര്യൻ എന്നിവരുടെ സംഗീത വിരുന്നും പ്രേക്ഷകർക്ക് ആവേശം പകരാനായി ഒരുക്കിയിട്ടുണ്ട്.ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ ഷോകളിലെ താരങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ട്വന്റിഫോർ അവതാരകരുമായി സംവദിക്കാൻ അവസരവും ലൈവായി നടക്കുന്ന പ്രോ​​ഗ്രാമിൽ ഉണ്ട്.

Read Also : 96ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു; ബാര്‍ബിയും ഓപ്പണ്‍ഹെയ്മറും പട്ടികയില്‍

അതോടൊപ്പം, 24 കണക്ടിന്റെ മെയിൽ ഐ ഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം. ലോക ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു മുഹൂർത്തത്തിൽ ഭാഗമാകാൻ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആളുകൾക്കും പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാം.

Register free for the event : https://www.twentyfournews.com/viewers-meet
Email ID: 24connect@twentyfournews.com

Story Highlights: 24 Viewers State Conference entry and registration details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here