ഓസ്‌ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി: നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് നാലാം നമ്പർ താരം ഇറ്റലിയുടെ യാനിക്ക് സിന്നർ ഫൈനലിൽ. നാല് സെറ്റ് നീണ്ട മത്സരത്തിൽ 6-1, 6-2, 6-7, 6-3 എന്ന സ്‌കോറിനാണ് സിന്നർ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. 22 കാരനായ സിന്നർ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്.
സമീപകാല ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് റോഡ് ലേവർ അരീനയിൽ നടന്നത്. 3 മണിക്കൂർ 21 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ജോക്കോവിച്ചിനെ 1-6, 2-6, 7-6 (6), 3-6 എന്ന സ്‌കോറിനാണ് ജാനിക് സിന്നർ പരാജയപ്പെടുത്തിയത്. ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെയോ അലക്‌സാണ്ടർ സ്വെരേവിനെയോ സിന്നർ നേരിടും.
Story Highlights: Australian Open: Novak Djokovic stunned by Jannik Sinner in semifinal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here