കേന്ദ്രവിഹിതം സംസ്ഥാനത്തിന് നൽകേണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ഫെഡറൽ സംവിധാനങ്ങൾക്ക് എതിര്; മന്ത്രി പി എ മുഹമ്മദ് റിയാസ്

കേന്ദ്രവിഹിതം സംസ്ഥാനത്തിന് നൽകേണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ തെളിവാണ് പ്രസ്‌താവന. കെ സുരേന്ദ്രന്റെ പ്രസ്താവന ഫെഡറൽ സംവിധാനങ്ങൾക്ക് എതിര്. ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളിലെ സർക്കാരുകളെ വകവെക്കുന്നില്ല.ട്വന്റിഫോർ ആൻസർ പ്ലീസ് പരിപാടിയിലെ കെ സുരേന്ദ്രന്റെ പരാമർശത്തിനാണ് മന്ത്രിയുടെ മറുപടി.
കേന്ദ്ര വിഹിതം സംസ്ഥാനങ്ങളിലൂടെ നൽകുന്നത് അവസാനിപ്പിച്ച് നേരിട്ട് ഗുണഭോക്താക്കൾക്ക് പണം നൽകുന്ന സംവിധാനം വേണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ പറഞ്ഞു. വിവാദ പ്രസ്താവന 24 ആൻസർ പ്ളീസ് പരിപാടിയിൽ അസി എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന് അനുവദിച്ച ആഭിമുകത്തിലാണ്. കേന്ദ്രം കേരളത്തിന് പണം നൽകാൻ ഇല്ലെന്ന് ദവള പത്രം ഇറക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അയോധ്യ തരംഗം കേരളത്തിൽ വോട്ടാക്കി മാറ്റും എന്നും ഇരു മുന്നണിയിൽ നിന്നും കക്ഷികളെ NDAയിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തി. സംസ്ഥാനത്തെ മോദി തരംഗം ഉണ്ടെന്നും നാളെ തുടങ്ങുന്ന ബിജെപിയുടെ കേരള പദയാത്രയിലൂടെ പല മാറ്റങ്ങളും മുന്നണികൾക്ക് കാണാനാകുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്.
ഭരണഘടന മൂല്യങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ഭരണഘടനയുടെ ആമുഖം ഇന്നും പ്രസക്തമാണ്.സ്വാതന്ത്രം,സമത്വം,സാഹോദര്യം എന്ന അംബേദ്കര്‍ വരികള്‍ ഇതിനൊപ്പം ചേര്‍ക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തുന്നതാണ് ഭരണഘടനയെന്നും ഫെഡറല്‍ സംവിധാനം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഗാന്ധി കവിത ഉദ്ദരിച്ച് മന്ത്രി പറഞ്ഞു.ഗാന്ധിജി എന്ന പക്ഷിയുടെ ചിറകൊച്ചകള്‍ക്ക് വീണ്ടും കാതോര്‍ക്കേണ്ട കാലമാണിതെന്നും ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കവെ മന്ത്രി പറഞ്ഞു.
Story Highlights: P A Muhammad Riyas Against K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here