ഓസ്‌ട്രേലിയൻ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക. മെൽബൺ, റോഡ് ലാവർ അരീനയിൽ നടന്ന കലാശപ്പോരിൽ ചൈനയുടെ ക്വിൻവെൻ ഷെങ്ങിനെ തോൽപ്പിച്ചു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-3, 6-2 എന്ന സ്കോറിനായിരുന്നു ബെലാറഷ്യൻ താരത്തിൻ്റെ ജയം.
അക്ഷരാർത്ഥത്തിൽ, എതിരാളിയെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയുള്ള പ്രകടനമായിരുന്നു അരീനയുടേത്. ആദ്യ സെറ്റിൽ തന്നെ ഷെങ്ങിനെതിരെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് ഈ ആധിപത്യം തുടരാനും താരത്തിന് കഴിഞ്ഞു. കിരീടം നഷ്ടമായെങ്കിലും തല ഉയർത്തിയാണ് ഷെങ് മടങ്ങുന്നത്. 10 വർഷത്തിന് ശേഷം ഒരു ഗ്രാൻഡ് സ്ലാം സിംഗിൾസ് ഫൈനലിൽ എത്തുന്ന ആദ്യ ചൈനീസ് താരമാണ് ഷെങ്.
Story Highlights: Aryna Sabalenka defend Australian Open title
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here