Advertisement

ഇത് ടെലിവിഷൻ ചരിത്രത്തിൽ ആദ്യം; ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ

January 28, 2024
Google News 0 minutes Read
First State Conference of Twenty Four Audiences

ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പരിപാടി. സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.

ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായാണ് പ്രേക്ഷകർക്കൊപ്പം ഒരു മഹാ സംഗമം നടക്കുന്നത്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയമാണ് ചരിത്ര സമ്മേളനത്തിന് വേദിയാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ഉള്ള 24 ന്റെ നിരവധി പ്രേക്ഷകർ സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ 11 മണി മുതൽ പ്രേക്ഷകർക്കായുള്ള രജിസ്ട്രേഷൻ തുടങ്ങും. 5000ത്തിലധികം പേർ ഇതിനോടകം തന്നെ ഓൺലൈനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 24 ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരും 24 അവതാരകരും പ്രേക്ഷകരുമായി നേരിട്ട് സംവദിക്കും.

എംജി ശ്രീകുമാർ, ശരത്ത്, ജോബ് കുര്യൻ, എന്നിവർ അണിനിരക്കുന്ന സംഗീത നിഷയും സമ്മേളനത്തിന് മാറ്റേകും. ഫ്ലവേഴ്സിലെ ജനപ്രിയ പരമ്പരകളായ ഉപ്പും മുളകും, ചക്കപ്പഴം, കോമഡി ഉത്സവം താരങ്ങളുടെ പ്രത്യേക പ്രകടനങ്ങളും അരങ്ങേറും. ഒപ്പം 24 അവതാരകരും വിവിധ കലാപ്രകടനങ്ങളുമായി മുന്നിലെത്തും.

പരിപാടിക്ക് എത്തുന്ന പ്രേക്ഷകർക്കായി സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മഹാ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്ത പ്രേക്ഷകർക്കായി സമ്മേളനത്തിന്റെ ആദ്യാവസാനം തത്സമയം 24 സംപ്രേക്ഷണം ചെയ്യും.

Story Highlights : Paris 2024 opening ceremony Olympic article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here