ലഹരി സംഘങ്ങൾക്കെതിരെ ‘ഓപ്പറേഷൻ ഡി ഹണ്ട്’; 285 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 285 പേർ അറസ്റ്റിൽ. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പേരിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിൻ്റെ ഭാഗമായി 1820 പേരെയാണ് പരിശോധിച്ചത്. ആകെ 281 കേസുകൾ രജിസ്റ്റർ ചെയ്തു.
മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ‘ഓപ്പറേഷൻ ഡി ഹണ്ട്’. ഓപ്പറേഷൻ്റെ ഭാഗമായി 1820 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 281 കേസുകൾ രജിസ്റ്റർ ചെയ്യു. 285 പേർ അറസ്റ്റിലായി. രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പരിശോധനയിൽ കണ്ടെത്തി.
എംഡിഎംഎ, കഞ്ചാവ്, ഹാഷിഷോയിൽ ബ്രൗൺഷുഗർ എന്നിവയാണ് പിടിച്ചെടുത്ത്. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആളുകളുടെ ഡേറ്റാബാങ്ക് തയ്യാറാക്കിയും, മയക്കുമരുന്ന് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെ ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് ഓപ്പറേഷൻ ഡി ഹണ്ട് ആരംഭിച്ചത്.
Story Highlights: ‘Operation D Hunt’ against drug gangs; 285 people arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here