തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ആറു പേര്‍ക്ക് ദാരുണാന്ത്യം

തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്മണ്യൻ, ബോധിരാജ്, മനോഹരന്‍ എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.
കേരളത്തിലേക്ക് സിമന്റ് കയറ്റിവന്ന ലോറിയുമായി ഇവര്‍ സഞ്ചിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. യാത്രക്കാരെ ഉടന്‍തന്നെ കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെ രാത്രി കുറ്റലത്ത് എത്തിയ ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതീയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.
Story Highlights: six people died after car and lorry collide in Tenkasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here