Advertisement

പരോളിൽ പുറത്തിറങ്ങി യുവതിയെയും മകളെയും പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ

January 29, 2024
Google News 3 minutes Read
Man out on parole arrested for raping woman and her daughter 

Man out on parole arrested for raping woman and her daughter: പരോളിൽ പുറത്തിറങ്ങിയ കൊലപാതകക്കേസ്‌ പ്രതി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി (33) ആണ് അറസ്റ്റിലായത്. 2014ൽ ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്ക് മുമ്പ് പരോളിൽ പുറത്തിറങ്ങിയിരുന്നു. ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി, യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു.

Story Highlights: Man out on parole arrested for raping woman and her daughter 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here