Advertisement

നന്ദിപ്രമേയ ചർച്ച ഇന്ന്; ഗവർണർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്താൻ സർക്കാർ

January 29, 2024
Google News 2 minutes Read

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ ഗവർണർ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസം​ഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയായിരുന്നു ഗവർണറുടെ നടപടി.

​ഗവർണർ-സർക്കാർ പോര് നടക്കുന്നതിനിടെയായിരുന്നു ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. ​ഗവർണറുടെ നടപടിയ്ക്കെതിരെ ഭരണ-പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്.

നന്ദിപ്രമേയ ചർച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങൾ നിയമ നിർമാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.

Story Highlights: Motion of thanks in assembly session today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here