Advertisement

ഡൽഹി എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച; ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ പ്രവേശിച്ചു

January 29, 2024
Google News 2 minutes Read
Security breach at Delhi airport as 'drunk' man scales wall enters runway

ഡൽഹി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (IGI) എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ പ്രവേശിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച അതീവ ജാഗ്രതാ നിർദേശം തുടരുന്നതിനിടയാണ് ഗുരുതരമായ സുരക്ഷാ വീഴ്ച.

ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. എയർ ഇന്ത്യ വിമാനത്തിൻ്റെ പൈലറ്റാണ് എയർപോർട്ടിൽ അതിക്രമിച്ചു കടയാളെ റൺവേയിൽ വച്ച് ആദ്യം കണ്ടത്. പിന്നാലെ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) സ്ഥലത്തെത്തി ഇയാളെ പിടികൂടി.

ഹരിയാന സ്വദേശിയാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം. ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഡൽഹി പൊലീസിന് കൈമാറി. സുരക്ഷാ വീഴ്ചയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. ‘ഹൈപ്പർസെൻസിറ്റീവ്’ സിവിൽ ഏവിയേഷൻ ഫെസിലിറ്റിയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അർദ്ധസൈനിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Security breach at Delhi airport as ‘drunk’ man scales wall enters runway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here