Advertisement

കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ

January 30, 2024
1 minute Read

കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തെരെഞ്ഞടുത്തു. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനവും കുറ്റിപ്പുറം സ്‌റ്റേഷന് ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തെരെഞ്ഞടുത്തത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ.

2023ൽ രജിസ്റ്റർ ചെയ്ത പരാതികൾ, കേസ് തീർപ്പാക്കൽ, സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, കേസുകളുടെ എണ്ണം, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയവ പരിഗണിച്ചാണ് നേട്ടം.ഫെബ്രുവരി ആറിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ബഹുമതി സമ്മാനിക്കും.

Story Highlights: Kuttippuram Police Station Selected Best Police Station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top