Advertisement

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്

January 30, 2024
Google News 2 minutes Read
Martyrs Day 2024 mahatma gandhi assassination

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്. സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. ( Martyrs Day 2024 mahatma gandhi assassination )

1948 ജനുവരി 30 വൈകിട്ട് 5.17. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകൾ ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി. ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം നഷ്ടമായിരിക്കുന്നു’ എന്നായിരുന്നു ആ വാക്കുകൾ.

നിരന്തര സത്യാന്വേഷണമായിരുന്നു ഗാന്ധിജിക്ക് ജീവിതം. രൂപം പോലെത്തന്നെ ലളിതമായിരുന്നു ജീവിതവും. സഹിഷ്ണുതയായിരുന്നു ഗാന്ധിജി. വൈരുധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജി, ഒരു ആശയത്തോടും മുഖം തിരിച്ചുനിന്നില്ല. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച, ഏത് വെല്ലുവിളിയിലും അഹിംസയിൽ ഉറച്ചുനിന്ന ആ ഇച്ഛാശക്തി കണ്ട് ലോകം അമ്പരന്നുനിന്നു. ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ലെന്നും അത് തോൽവിയാണെന്നും നിരന്തരം ഓർമിപ്പിച്ചു.

മതേതരമൂല്യങ്ങളിൽ അടിയുറച്ച് നിന്ന ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി ഏറുന്നകാലത്താണ് ഈ ഓർമദിനം കടന്നുപോകുന്നത്.

Story Highlights: Martyrs Day 2024 mahatma gandhi assassination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here