Advertisement

24 റിപ്പോർട്ടർ വിനീത വി.ജിക്കെതിരായ കേസ്; നിയമസഭയിൽ സർക്കാരിനെ വിമർശിച്ച് എംഎൽഎ എപി അനിൽകുമാർ

January 30, 2024
1 minute Read
vineetha vg case ap anil kumar

24 റിപ്പോർട്ടർ വിനീത വി.ജിക്കെതിരായ പോലീസ് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സർക്കാരിനെ വിമർശിച്ച് വണ്ടൂർ എംഎൽഎ എപി അനിൽകുമാർ. എന്ത് ഗൂഢാലോചനയനാണ് ഇതിലുള്ളതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നായിരുന്നു എംഎൽഎ പറഞ്ഞത്. സർക്കാരിനെ വിമർശിക്കുന്നതിനിടെയായിരുന്നു എംഎൽഎയുടെ പരാമർശം.

നവകേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതിനായിരുന്നു വിനീത വി.ജിക്കെതിരെ കേസെടുത്തത്. ഷൂ ഏർ പ്രതിഷേധത്തിൽ വിനീത ഗൂഢാലോചന നടത്തിയെന്ന വിചിത്ര വാദമാണ് പൊലീസ് മുന്നോട്ടുവെക്കുന്നത്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത.

കേസിൽ വിനീത വി ജിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം 22ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഉത്തരവ്. കേസിൽ പ്രോസിക്യൂഷൻ സമയം നീട്ടിചോദിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 15ലേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും.

പ്രോസിക്യൂഷന് കേസിൽ തെളിവ് ഹാജരാക്കാൻ സാധിച്ചില്ല. തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ വീണ്ടും സമയം ആവശ്യപ്പെട്ടു.

Story Highlights: vineetha vg case ap anil kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top