Advertisement

പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കുമെതിരായ ഇഡി അന്വേഷണം; നടപടികൾ വേഗത്തിലാക്കാൻ നിർദേശം

February 1, 2024
Google News 2 minutes Read

പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും എതിരായുള്ള നടപടികൾ ശക്തമാക്കി ഇഡി. കേസുകളിലെ അന്വേഷണം വേഗത്തിൽ വേണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന് ഒപ്പം ഇ ഡി അന്വേഷണം നേരിടുന്നത് നാല് മുഖ്യമന്ത്രിമാരാണ്. കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോർ രാജികത്ത് നൽകിയത്. രാജിയ്ക്ക് പിന്നാലെ ബുധനാഴ്ച രാത്രി 9.30-ന് അധികൃതർ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി എന്നിവരാണ് ഇ ഡി അന്വേഷണം നേരിടുന്ന മറ്റ് മുഖ്യമന്ത്രിമാർ.

ഭൂപേഷ് ബാഗൽ, ലാലു പ്രസാദ് യാദവ്, ഭൂപീന്തർസിംഗ് ഹുഢ, അശോക് ഗലോട്ട്, അഖിലേഷ് യാദവ്, മായാവതി, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, നബാം തൂക്കി, ഒക്രാം ബോബി സിംഗ്, ശങ്കർ സിംഗ് വഗേല, ശരത് പവർ എന്നീ മുൻ മുഖ്യമന്ത്രിമാരും ഇഡി അന്വേഷണം നേരിടുന്നുന്ദ്.

ഏപ്രിൽ 2021 ലാണ് പിണറായി വിജയന് എതിരായുള്ള അന്വേഷണം ഇ ഡി ആരംഭിച്ചത്.കനേഡിയൻ കമ്പനിയായ എസ്എൻസി-ലാവലിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിണറായി വിജയനെതിരെ നടക്കുന്നതത്.

Story Highlights: From Kashmir to Kerala, many CMs, ex-CMs are under ED probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here