‘ശ്രീകുമാരൻ തമ്പി ഏറെ ആരാധിക്കുന്ന വ്യക്തി; സാഹിത്യ അക്കാദമി ആവശ്യപ്പെട്ടതിനാലാണ് വരികൾ എഴുതി നൽകിയത്’; ബി കെ ഹരിനാരായണൻ

സാഹിത്യ അക്കാദമി ആവശ്യപ്പെട്ടതിനാലാണ് വരികൾ എഴുതി നൽകിയതെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. ശ്രീകുമാരൻ തമ്പി ഏറെ ആരാധിക്കുന്ന വ്യക്തി. തന്റെ ഗാനം തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഹരിനാരായണൻ വ്യക്തമാക്കി.
മാധ്യമങ്ങളിലൂടെയാണ് വിഷയം അറിയുന്നത്. അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ ആവശ്യപ്പെട്ടതു കൊണ്ടാണ് പാട്ടെഴുതിയത്. തൻ്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്. പാട്ടെഴുത്തുകാരൻ എന്ന നിലയിൽ ശ്രീകുമാരൻ തമ്പിയ്‌ക്കൊപ്പം നിൽക്കുമെന്നും ഹരിനാരായണൻ പറഞ്ഞു.
വ്യക്തി എന്ന നിലയിലും കവി, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹത്തോട് ബഹുമാനമുണ്ട്. അദ്ദേഹം എഴുതിയ ഏതൊരു വരിയേക്കാളും എത്രയോ താഴെയാണ് ഞാൻ എഴുതിയ വരികൾ. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പാട്ട് ഒരു പാഠപുസ്തകമാണെന്നും ഹരിനാരായണൻ പറഞ്ഞു.
Story Highlights: BK Hari Narayanan about Kerala Sahithya Academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here