അരി വില ഉത്സവ സീസണിൽ കൂടാൻ സാധ്യത: മന്ത്രി ജി ആർ അനിൽ

ഉത്സവ സീസണിൽ അരി വില കൂടുന്നത് തടയേണ്ടതുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓപ്പൺ മാർക്കറ്റ് സ്‌കീമിൽ നിന്നും സർക്കാരിനെ വിലക്കിയത് കേന്ദ്രം പുനഃ പരിശോധിക്കണം.സബ്‌സിഡി സാധനങ്ങളുടെ വില വർധനയിൽ പരിഹാരം ഉടനെന്ന് ജി ആർ അനിൽ വ്യക്തമാക്കി.
നീല, വെള്ള കാർഡ് ഉടമകൾക്ക് അരി കൊടുക്കാനുള്ള സ്റ്റോക്ക് ഉണ്ട്. പക്ഷേ കേന്ദ്രം അനുവദിക്കുന്നില്ല, മാർക്കറ്റ് വില നൽകണം എന്നാണ് കേന്ദ്രം പറയുന്നത്. ഉത്സവ സീസണുകളിലെ മാസങ്ങളിൽ കൂടുതൽ അരി വിതരണം ചെയ്യേണ്ടി വരും.
സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ പറഞ്ഞു.
സംസ്ഥാനത്ത് അരിവില വർധിച്ച സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആർ അനിൽ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാർ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാൻ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Story Highlights: Kerala Festival Season Rise in Rice Prices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here