Advertisement

‘ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കൊടി ഉയരാൻ അനുവദിക്കരുത്’; കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

February 4, 2024
Google News 2 minutes Read
mallikarjun kharge against bjp loksabha election 2024

തൃശൂരിൽ നടന്ന മഹാജനസഭയോടെ കോൺഗ്രസിന്റെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം. കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ ഫെഡറൽ സംവിധാനങ്ങൾ നിലനിൽക്കണമെങ്കിൽ ബിജെപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിനെതിരെ ഖർഗെ ഒരക്ഷരം മിണ്ടാതിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് സിപിഐഎമ്മിന് എതിരായ വിമർശനമാണ്. ( mallikarjun kharge against bjp loksabha election 2024 )

അണികളെ നിരത്തി തേക്കിൻകാട് മൈതാനത്ത് കോൺഗ്രസിന്റെ ശക്തി പ്രകടനം. ഓരോ ബൂത്തുകളിൽ നിന്നും 3 വീതം ഭാരവാഹികളും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും സമ്മേളനത്തിൽ അണിനിരന്നപ്പോൾ തേക്കിൻകാട് ത്രിവർണത്തിൽ മുങ്ങി. ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിന്റെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ ലക്ഷ്യമിട്ട് നടത്തിയ സമ്മേളനം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിൽ ഉടനീളം കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച ഖർഗെ, ഫെഡറൽ സംവിധാനത്തെ കേന്ദ്രം തകർത്തുവെന്നും ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കൊടി ഉയരാൻ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്തു.

രാജ്യത്ത് സ്ത്രീകളും ദളിതരും പിന്നാക്ക വിഭാഗങ്ങളും അനീതി നേരിടുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കേരളം ജയിച്ചാൽ ഇന്ത്യ ജയിക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇന്ത്യാ സഖ്യത്തിനൊപ്പമുള്ള ഇടതുപക്ഷത്തെ ദേശീയ അധ്യക്ഷൻ തൊടാതിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് പിണറായി സർക്കാരിന് എതിരായ വിമർശനം.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി തുടങ്ങിയ നേതാക്കൾ മഹാജനസഭയിൽ പങ്കെടുത്തു. ഒരുമാസം മുമ്പ് തൃശൂരിൽ നിന്ന് ബിജെപി തുടങ്ങിവച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള രാഷ്ട്രീയ മറുപടി കൂടിയായി കോൺഗ്രസിന്റെ മഹാ ജനസഭ.

Story Highlights: mallikarjun kharge against bjp loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here