Advertisement

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി; സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

February 5, 2024
Google News 1 minute Read

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടിയെടുക്കുമെന്നും സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബജറ്റിൽ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയിൽ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി.

എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടി. റവന്യൂ വകുപ്പിൻ്റെ നവീകരണത്തിന് 26.5 കോടി. സർക്കാർ പ്രസ്സുകൾക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 10 കോടി രൂപ. മുന്നോക്ക വികസന കോർപ്പറേഷന് 35 കോടിയും എൻഡോസൾഫാൻ ദുരിതബാധിതർക്കായി 17 കോടിയും വകയിരുത്തി.

Story Highlights: Contributory pension kerala budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here