‘ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസ് വർദ്ധിപ്പിക്കും’; സമ്മാന ഘടന പരിഷ്കരിക്കുമെന്ന് ധനമന്ത്രി

പ്രതിവാര ലോട്ടറി ടിക്കറ്റുകളുടെ സീരീസ് വർധിപ്പിക്കുമെന്ന് ധനമന്ത്രി. പുതുതായി ഏജൻസി എടുക്കുന്നവർക്കും ചെറുകിട കച്ചവടക്കാർക്കും ടിക്കറ്റിന് ക്ഷാമമുണ്ട്. ഇത് പരിഹരിക്കാൻ സീരീസ് വർധിപ്പിക്കുമെന്നും സമ്മാനഘടന പരിഷ്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. ഇതിലൂടെ 30,000 പേർക്ക് അധിക തൊഴിലവസരം സൃഷ്ടിക്കാൻ സാധിക്കുമെന്നും കെ.എൻ ബാലഗോപാൽ.
സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുകൾ, സബ് ഓഫീസുകൾ എന്നിവ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കേണ്ടതുണ്ട്. മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ താഴത്തെ നിലയിലേക്ക് മാറുകയും ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനു വേണ്ടുന്ന സ്ഥലസൗകര്യം ഉറപ്പുവരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരിശോധന നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി.
Story Highlights: Finance Minister on Lottery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here