Advertisement

കലാ സാംസ്കാരിക മേഖലക്ക് 170.49കോടി; എകെജിയുടെ മ്യൂസിയം നിർമാണത്തിന് 3.75 കോടി; ചലച്ചിത്ര അക്കാദമിക്ക് 14 കോടി

February 5, 2024
Google News 2 minutes Read
KN Balagopal

സംസ്ഥാന ബജറ്റിൽ കലാ സാംസ്കാരിക മേഖലക്ക് 170.49കോടി വയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കായിക മേഖലക്ക് 127.39യും അനുവദിച്ചു. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി രൂപ വകയിരുത്തി. എകെജിയുടെ മ്യൂസിയം നിർമാണത്തിന് 3.75 കോടി രൂപ ബജറ്റിൽ അനുവ​​ദിച്ചു.

കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി ബജറ്റിൽ അനുവദിച്ചു. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി അനുവദിച്ചു. തിരുവനന്തപുരം, തൃശൂർ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി രൂപയും അനുവദിച്ചു.

ഗതാഗത മേഖലയിൽ നടപ്പാക്കിയത് സമഗ്രമായ പരിഷ്‌കാരമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്ആർടിസിക്കുള്ള ധനസഹായം ഈ സർക്കാർ കൂട്ടി.കെഎസ്ആർടിസിക്ക് സർക്കാർ വലിയ സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആർടിസിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉൾപ്പെടെ കെഎസ്ആർടിസിക്ക് 128.54 കോടി വകയിരുത്തി.

സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ബജറ്റിൽ 25 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റർ പ്ലാനും ബജറ്റിൽ പ്രഖ്യാപിച്ചു.

Story Highlights: Kerala budget 2024 170.49 crore has been allocated for the arts and culture sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here