2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കും, അതിദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി; ധനമന്ത്രി

സംസ്ഥാനത്തെ അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് 50 കോടി അനുവദിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.സാക്ഷരത പരിപാടിക്ക് 20 കോടി നൽകും. ഗ്രാമ വികസനത്തിന് 1868. 32 കോടി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്. തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി. ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് 3 കോടി. നീണ്ടകര വല ഫാക്ടറിക്ക് 5 കോടി. വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി. പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി 11 കോടി മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സ്.
മുതലപോഴി – 10 കോടി ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്തും. ഫാം യന്ത്രവല്‍ക്കരണത്തിന് 16.95 കോടി. കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനം ഉറപ്പുവരുത്തുന്നതിന് 43.9 കോടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 6 കോടി. മണ്ണ് ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി. 1868. 32 കോടി ഗ്രാമ വികസനത്തിന് അനുവദിച്ചു.
ലൈഫ് മിഷൻ പദ്ധതി- 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി. എം എൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി. പദ്ധതികള്‍ക്ക് പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. ബ്രാന്‍ഡിങ് അനുവദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Kerala Budget 2024 50 crores for poverty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here