ക്ഷേമപെന്‍ഷന്‍ കൂട്ടില്ല; കേന്ദ്രം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍; കുടിശിക കൊടുത്ത് തീര്‍ക്കുമെന്ന് ധനമന്ത്രി

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലില്ല. കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വര്‍ധനയില്ലാത്തത്. സാമൂഹിക ക്ഷേമ പെന്‍ഷന് കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണം വൈകുന്നതില്‍ ധനമന്ത്രി കേന്ദ്രസര്‍ക്കാരിനെയാണ് പഴിച്ചത്. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ ചില നടപടികള്‍ മൂലം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്നും ധനമന്ത്രി വിമര്‍ശിച്ചു. (Kerala Budget 2024 no increase in welfare pension)
മാസം 1600 രൂപ വീതമാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നത്. 62 ലക്ഷം ആളുകള്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി 9000 കോടി രൂപയാണ് വേണ്ടിവരികയാണ്.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Story Highlights: Kerala Budget 2024 no increase in welfare pension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here