സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചു; മുന്നണി മര്യാദ ലംഘിച്ചെന്ന് പരാതി

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതി പണം പോലും അനുവദിച്ചില്ല. മുന്നണി മര്യാദ ലംഘിച്ചെന്നും അഭിപ്രായം. വിഷയം എൽഡിഎഫിൽ ഉന്നയിക്കും. അതൃപ്‌തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ല.
എന്നാൽ പ്രശ്നം വഷളാക്കേണ്ടെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ അതൃപ്‌തി പരിഹരിക്കണമെന്ന് സിപിഐഎമ്മിൽ അഭിപ്രായം. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കും.
അതേസമയം സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു. സപ്ലൈകോയ്ക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു.
ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ ബാലഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു. അതേസമയം, ബജറ്റിലെ അതൃപ്‌തി കെഎൻ ബാലഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി അനിൽ.
സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ.അനിൽ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചെന്നാണ് പരാതി. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാർക്കും ബജറ്റിനോട് എതിർപ്പുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി.
Story Highlights: CPI Against Kerala Budget 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here