Advertisement

‘സിൽവർ ലൈൻ കേരള ജനതയുടെ അഭിലാഷം’; കേന്ദ്രത്തെ വീണ്ടും സമീപിച്ച് കേരളം

February 6, 2024
Google News 2 minutes Read
Government to Consider K Rail Proposal by E Sreedharan

സിൽവർ ലൈൻ പദ്ധതിക്കായികേന്ദ്ര സർക്കാരിനെ വീണ്ടും സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകണം. പദ്ധതി കേരള ജനതയുടെ അഭിലാഷമെന്നും കത്തിൽ. കെ വി തൊമാസാണ് കത്ത് നൽകിയത്. വന്ദേ ഭാരത്തിന് കിട്ടിയ സ്വീകാര്യത കെ റെയിൽ ആവശ്യത്തിന് തെളിവെന്നും കെ വി തോമസ് പറയുന്നു.

കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രൊയുടെ കാര്യത്തില്‍ കേന്ദ്ര അനുമതി ഉടൻ ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വന്ദേ ഭാരതിന്‍റെ വരവോടെ സംസ്ഥാന സർക്കാരിന്‍റെ നിലപാടായിരുന്നു ശരിയെന്ന് ജനങ്ങൾക്കടക്കം മനസിലായിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്‍റെ റെയില്‍ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കു നീക്കവും പ്രതിസന്ധിയിലാണ്.

കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാകുന്നില്ല. കേരളത്തിന്‍റെ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാറുമായുള്ള കൂടിയാലോചനകള്‍ തുടരുകയാണെന്നും ബജറ്റിനിടെ മന്ത്രി വ്യക്തമാക്കി.

Story Highlights: Kerala Wrote letter for Krail to center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here