ബിജെപി തിരുവനന്തപുരം മണ്ഡലത്തിലെ പദയാത്രയും ഓഫീസ് ഉദ്ഘാടനവും മാറ്റിവെച്ചു

ഫെബ്രുവരി 13ന് നിശ്ചയിച്ചിരുന്ന തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ കേരള പദയാത്രയും സംസ്ഥാന ഓഫീസ് ഉദ്ഘാടനവും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. രണ്ട് പരിപാടികളും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 13നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുമെന്ന് അറിയിച്ചിരുന്നത്. പൂജപ്പുര മുതല്‍ കരമനവരെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ പദയാത്രയും ഇതേദിവസമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തിയിട്ടും ബി.ജെ.പിയുടെ എ ക്ലാസ് പാര്‍ലമെന്‍റ് മണ്ഡലമായ തിരുവനന്തപുരത്ത് ആര് സ്ഥാനാര്‍ഥിയാകുമെന്ന് ഒരു സൂചനയുമില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടെ ചിത്രം തെളിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. സംസ്ഥാന നേതൃയോഗവും അന്ന് ചേരും. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍റെ രാജീവ് ചന്ദ്രശേഖറിന്റെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതോ മറ്റേതെങ്കിലും ദേശീയ നേതാവ് വരുമോ എന്നെല്ലാം ചര്‍ച്ചകളില്‍ മാത്രം.
Story Highlights: BJP Trivandrum Pathyathra Date changed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here