Advertisement

കേന്ദ്രത്തിനെതിരെയുള്ള കേരളത്തിൻ്റെ സമരത്തിന് കർണാടകയുടെ പിന്തുണ; DK ശിവകുമാർ

February 7, 2024
Google News 1 minute Read

കേന്ദ്ര അവഗണന മൂലം കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് കർണാടകയിലേതെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ DK ശിവകുമാർ. കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് തങ്ങൾ പൂർണ പിന്തുണ നൽകും. പിന്തുണ അഭ്യർഥിച്ച് കേരള മുഖ്യമന്ത്രി തങ്ങൾക്ക് കത്ത് അയച്ചിരുന്നു.

ഈ വിഷയത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നികുതി വിഹിതം കൃത്യമായി തങ്ങൾ കേന്ദ്രത്തിലേക്ക് അടയ്ക്കുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ അർഹമായ വിഹിതം തിരിച്ചു നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. 100 രൂപ കൊടുക്കുമ്പോൾ 30 രൂപ പോലും വിഹിതമായി ലഭിക്കുന്നില്ല. നികുതി വിഹിതവും ഗ്രാൻ്റുകളും വെട്ടിക്കുറയ്ക്കുകയാണ്.

ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കും. അതുകൊണ്ടു തന്നെ കേരളത്തിൻ്റെ സമരത്തെ തങ്ങൾ പിന്തുണക്കും. ജനങ്ങൾക്കു വേണ്ടിയുള്ള സമരമാണിതെന്നും ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൻ്റെ ഡൽഹി സമരത്തിന് പൂർണ പിന്തുണ നൽകുന്നതായി കർണാടക ഊർജ വകുപ്പ് മന്ത്രി KJ ജോർജും വ്യക്തമാക്കി. നീതിക്ക് വേണ്ടിയുള്ള സമരമാണിത്. സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിച്ചേ മതിയാവു. ഇത് ലഭിക്കാത്തത് മൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

കർണാടകത്തിനുള്ള GST വിഹിതമടക്കം ലഭിക്കുന്നില്ലെന്നും കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും പഞ്ചായത്തിരാജ് മന്ത്രി പ്രിയങ്ക് ഗാർഗെ മാധ്യമങ്ങളോടു പറഞ്ഞു.

Story Highlights: DK Shivakumar Support LDF strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here