ഒരു കോടിയുടെ ഭാഗ്യവാൻ ആര്?; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലമറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-83 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം രൂപയാണ്.
FB 194901 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FE 210867 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. (Fifty Fifty FF 83 Lottery Result)
ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാന തുക 5000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഏല്‍പ്പിക്കേണ്ടതുണ്ട്. 30 ദിവസത്തിനകം ടിക്കറ്റുകള്‍ കൈമാറണം.
Story Highlights: Fifty Fifty FF 83 Lottery Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here