Advertisement

മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എസ്. പ്രേമചന്ദ്ര കുറുപ്പ് അന്തരിച്ചു

February 7, 2024
Google News 1 minute Read
ks Premachandra Kurup passed away

മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എസ്. പ്രേമചന്ദ്ര കുറുപ്പ് IAS (റിട്ട) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു.

ടൂറിസം മുൻ ഡയറക്ടറായിരുന്നു. ലേബർ കമ്മീഷണർ, കേപ് ഡയറക്ടർ പദവികൾ വഹിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം വെള്ളിയാഴ്ച തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here