Advertisement

എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

February 7, 2024
Google News 1 minute Read
M Vincent MLA's car met with an accident

കോവളം എംഎൽഎ എം വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്താണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.

ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു എംഎൽഎ. സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.

Story Highlights: M Vincent MLA’s car met with an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here