‘നല്ലത്ത് ചെയ്യുന്നവർക്ക് ബഹുമാനം ലഭിക്കില്ല, മോശം പ്രവൃത്തി ചെയ്യുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ല’; നിതിൻ ഗഡ്കരി
ഏത് പാർട്ടി അധികാരത്തിലെത്തിയാലും മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് അർഹമായ അംഗീകാരം ലഭിക്കുന്നത് അപൂർവമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണത്തിൽ വീഴ്ച വരുത്തിയവർ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകും. പ്രസ്താവന ഏതെങ്കിലും പ്രത്യേക വ്യക്തികളെ ഉദ്ദേശിച്ചുള്ളതല്ലെന്നും കേന്ദ്ര മന്ത്രി.
“ഏത് പാർട്ടിയുടെ സർക്കാരായാലും ഒരു കാര്യം ഉറപ്പാണ്, നല്ലത്ത് ചെയ്യുന്നവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല. മോശം പ്രവൃത്തി ചെയ്യുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ല. ഞാനിത് എപ്പോഴും തമാശയായി പറയാറുണ്ട്”-അദ്ദേഹം പറഞ്ഞു. അവസരവാദ രാഷ്ട്രീയക്കാർ ഭരിക്കുന്ന പാർട്ടിയുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നതിലും കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
സംവാദങ്ങളിലും ചർച്ചകളിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ അല്ല പ്രശ്നം, ആശയങ്ങളുടെ അഭാവമാണ് തങ്ങളുടെ പ്രശ്നം. പ്രത്യയശാസ്ത്രത്തിലെ ഇത്തരം അപചയം ജനാധിപത്യത്തിന് നല്ലതല്ലെന്നും മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുണ്ടെങ്കിലും അവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.
പാർലമെൻ്റംഗങ്ങളുടെ മാതൃകാപരമായ സംഭാവനകൾക്കുള്ള അവാർഡ് നൽകുന്നതിനായി മറാത്തി വാർത്താ സംഘടനയായ ലോക്മത് മീഡിയ ഗ്രൂപ്പ് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: ‘Person who does good work never gets respect’; Nitin Gadkari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here