Advertisement

സുഹൃത്തിന്റെ പിതാവിന് കരള്‍ പകുത്ത് നല്‍കാന്‍ ഗള്‍ഫില്‍ നിന്നെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം പക്ഷാഘാതം; രഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസുകള്‍ കനിയണം

February 7, 2024
Google News 4 minutes Read
Thiruvananthapuram Man seeks help for his stroke treatment

സുഹൃത്തിന്റെ പിതാവിന് കരള്‍ പകുത്ത് നല്‍കിയതിന് പിന്നാലെ പക്ഷാഘാതമുണ്ടായ യുവാവ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി രഞ്ജുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ കനിവ് കൂടിയേ തീരൂ. (Thiruvananthapuram Man seeks help for his stroke treatment)

ഗള്‍ഫില്‍ നല്ല ജോലിയുണ്ടായിരുന്ന രഞ്ജു കൂട്ടുകാരന്റെ അച്ഛന് വേണ്ടിയാണ് ലീവെടുത്ത് നാട്ടിലെത്തിയത്. കരള്‍ ദാനം ചെയ്യാന്‍ ആശുപത്രിയിലേക്ക് പോയപ്പോള്‍ അറിഞ്ഞില്ല തന്റെ ജീവിതം മാറിമറിയുമെന്ന്. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ രണ്ടുതവണ പക്ഷാഘാതം ഉണ്ടായി. ചലനശേഷി പൂര്‍ണമായി നഷ്ടമായി. രഞ്ജു കിടക്കയിലായിട്ട് മൂന്ന് വര്‍ഷമായി. ഇപ്പോള്‍ ദിവസവും അയ്യായിരത്തിലേറെ രൂപയുടെ മരുന്നുവേണം. ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. സംസാര ശേഷിയും നഷ്ടമായി.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

എറണാകുളം ആസ്റ്ററിലാണ് ഇപ്പോള്‍ ചികിത്സ. മരുന്നിന് മാത്രമായി മാസം മൂന്ന് ലക്ഷത്തോളം ചിലവ് വരും.തിരുവനന്തപുരത്തെ വീട് വിറ്റ് , എറണാകുളം മാമംഗലത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. നിലവില്‍ രശ്മി വീട്ടിലിരു്‌നന് ചെയ്യുന്ന് ജോലി മാത്രമാണ് ഏക വരുമാനം. രഞ്ജുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണം.

ബാങ്ക് വിവരങ്ങള്‍:

RESMI R

ACC No: 0114073000010978

IFSC: SIBL0000114

Branch: ATTINGAL

Bank: South Indian Bank

Contact Nunber: 9544390122, 9562174154

Story Highlights: Thiruvananthapuram Man seeks help for his stroke treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here