Advertisement

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

February 8, 2024
Google News 2 minutes Read
no change in gold rate

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 5800 രൂപയാണ് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4795 രൂപയാണ്. ( no change in gold rate )

ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് വില 5800 ൽ എത്തിയിരുന്നു. ഇതോടെയാണ് ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയിലെത്തിയത്.

രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. 45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്.

Story Highlights: no change in gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here