‘ചര്‍ച്ച് ബില്‍ കൊണ്ടുവന്നാല്‍ ആവനാഴിയിലെ അവസാന ആയുധവുമെടുത്ത് പോരാടും’; സര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭയുടെ മുന്നറിയിപ്പ്

ചര്‍ച്ച് ബില്ലില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഓര്‍ത്തഡോക്‌സ് സഭ. ബില്‍ കൊണ്ടുവന്നാല്‍ ആവനാഴിയിലെ അവസാന ആയുധവും എടുത്ത് പോരാടുമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ മുന്നറിയിപ്പ്. രക്തസാക്ഷികള്‍ ഉണ്ടായേക്കാം എന്നും ബസേലിയോസ് മാര്‍തോമാ മാത്യൂസ് തൃതിയന്‍ കാത്തോലിക്കാ ബാവ മുന്നറിയിപ്പ് നല്‍കി. (orthodox church against LDF government on Church Bill issue)
ചര്‍ച്ച് ബില്‍ നടപ്പാക്കുന്നത് സുപ്രിംകോടതിയ്ക്ക് എതിരാണെന്ന് മാത്രമല്ല അത് ശാന്തിയ്ക്ക് പകരം അശാന്തി കൊണ്ടുവരുന്ന നടപടിയാകുമെന്ന് മാത്യൂസ് തൃതിയന്‍ കാത്തോലിക്കാ ബാവ ആവര്‍ത്തിച്ചു. ഇനി സഭയുടെ തനിമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഏതെങ്കിലും ബില്ലുകളുണ്ടായാല്‍ ഓര്‍ത്തഡോക്‌സ് സഭ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും മാര്‍തോമാ മാത്യൂസ് തൃതിയന്‍ കാത്തോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
Story Highlights: orthodox church against LDF government on Church Bill issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here