‘മതിലിൽ താമര വരച്ച് സുരേഷ് ഗോപി’; തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി

തൃശൂരിൽ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാർത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം.സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി.
തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും.
രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്ന ഉറപ്പിലാണ് സുരേഷ് ഗോപി.താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Story Highlights: Suresh gopi painted lotus in wall at Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here