Advertisement

മരിച്ചയാളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി; ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതി

February 10, 2024
Google News 2 minutes Read

ഹോർട്ടികോർപ്പിന്റെ മൂന്നാറിലെ സംഭരണ-വിതരണശാലയിൽ വൻ അഴിമതി. മരിച്ചയാളുചെ പേരിൽ പോലും വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയെന്ന് വിജിലൻസ് കണ്ടെത്തൽ. ഹോർട്ടികോർപ്പ് ജില്ലാ തല ഉദ്യോഗസ്ഥയാണ് തട്ടിപ്പ് നടത്തിയത്. 59,500 രൂപയാണ് ഉദ്യോഗസ്ഥ ഇത്തരത്തിൽ തട്ടിയത്.

2021ൽ കൊവിഡ് ബാധിച്ച് മരിച്ച ടാക്‌സി ഡ്രൈവർ മുരുകന്റെ പേരിലാണ് പണം എഴുതിയെടുത്തത്. ഉപയോഗശൂന്യമായ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ചും ബില്ല് എഴുതിയെടുത്തിട്ടുണ്ട്. തൊടുപുഴ യൂണിറ്റിലെ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

Story Highlights: corruption in Horticorp’s storage and distribution facility in Munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here