Advertisement

പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’; പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു

February 10, 2024
Google News 1 minute Read

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങിയത്.

ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചിലർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പൊടി കൂടുതലുള്ള മൈതാനം പോലുള്ള ഇടങ്ങളിൽ ഇത് വ്യക്തമായി കാണാനാകും. മറ്റിടങ്ങളിലും ഇങ്ങനെ സംഭവിക്കും.ഇതിന് 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ ഉയരം ഉണ്ടാവാം. ഇത്തരം ചെറുചുഴലികൾ അപകടകാരികളല്ലെങ്കിലും ഇതിനിടയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.

Story Highlights: Poojappura witnesses dust devil whirlwind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here