Advertisement

കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു

February 10, 2024
1 minute Read
Three people drowned in river Kozhikode

കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് പേര്‍ മുങ്ങിമരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ ബന്ധുക്കളായ മൂന്ന്പേരാണ് മരിച്ചത്.

കാരിപ്പറമ്പത്ത് മിനി(48) മകള്‍ ആതിര(24), ഇവരുടെ ബന്ധുവായ അദ്വൈത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മൂവരും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top