Advertisement

സമരാഗ്നി ഇന്ന് കണ്ണൂരിൽ; ജനകീയ ചർച്ചാ സദസ് കെ സുധാകരനും വി ഡി സതീശനും നയിക്കും

February 11, 2024
Google News 1 minute Read

സമരാഗ്നി ഇന്ന് കണ്ണൂരിൽ. ജനകീയ ചർച്ചാ സദസ് ഇന്ന് നടക്കും. കെ സുധാകരനും വി ഡി സതീശനും സംവാദത്തിൽ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി സംവദിക്കും. 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ സംഘടിപ്പിക്കും.കേരളത്തിൻ്റെ ചുമതലയുള്ള ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, എംഎൽ ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. 29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം. 12 ലക്ഷം പ്രവർത്തകർ സമരാഗ്നിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിലെ പ്രഭാത ഭക്ഷണയോഗത്തിൽ കരാറുകാരും മുതലാളിമാരുമാണ് പങ്കെടുത്തിരുന്നതെങ്കിൽ സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചർച്ചാ സദസ്സിൽ എൻഡോസൾഫാൻ ദുരിതബാധിതരും മത്സ്യത്തൊഴിലാളികളും കർഷകരും പെൻഷൻ ലഭിക്കാത്ത ഉപഭോക്താക്കളുമാണ് പങ്കെടുക്കുക എന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് നേതാക്കൾ പൊതുസമ്മേളനങ്ങളിൽ ഉന്നയിക്കുന്നത്. സമാനമായ പ്രതികരണങ്ങൾ ഇന്നത്തെ യോഗങ്ങളിലും നേതാക്കൾ പ്രസംഗിക്കും.

Story Highlights: Congress Samragni Begins today in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here