Advertisement

‘അധിക സീറ്റിന് മുസ്ലിം ലീഗിന് അർഹതയുണ്ട്; കോൺഗ്രസിൽ ഇപ്പോഴും അവഗണന നേരിടുന്നു’; കെ മുരളീധരൻ

February 11, 2024
Google News 2 minutes Read

ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ എംപി. അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിക്ക് സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ട് എന്നാൽ സീറ്റ് തന്നില്ലെങ്കിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പറയാൻ അവകാശമില്ലെന്ന് മുരളീധരൻ പറഞ്ഞു. ട്വന്റിഫോറിന്റെ ഫയറിങ് ലൈൻ വിത്ത് കെആർ ഗോപീകൃഷ്ണൻ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. മകൾക്കെതിരായ കേസിൽ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞ. മക്കൾക്കെതിരെ അന്വേഷണം വന്നപ്പോൾ കോടിയേരി അവധിയെടുത്ത് മാറിനിന്നു മക്കളെ ന്യായീകരിക്കാൻ നിന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിനെ നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്തിനാണ് എപ്പോഴും മടിയിൽ കനമില്ല കനമില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കന്നതെന്ന് അദ്ദേഹം ചോദിച്ചു.

Read Also : ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ല; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

അതേസമയം കോൺഗ്രസിൽ ഇപ്പോഴും അവഗണന നേരിടുന്നുവെന്ന് കെ മുരളീധരൻ തുറന്നടിച്ചു. സമരാഗ്നി യാത്രയുടെ പ്രചാരണ സമിതി അധ്യക്ഷനായിരുന്നിട്ടുപോലും പേരോ ചിത്രമോ എങ്ങും ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ വടകരയിൽ പോലും തഴഞ്ഞു. പരാതിക്കാരനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിട്ടുപോയി എന്ന സ്ഥിരം പല്ലവി പല സന്ദർഭത്തിലും ഉണ്ടാകാറുണ്ട്. എന്റെ പേര് മാത്രമേ വിട്ടുപോകാറുള്ളൂ. എന്റെ ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് വരുമല്ലോ എന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Story Highlights: K Muraleedharan MP says Muslim League is entitled to third seat in Lok Sabha elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here