Advertisement

ആൾക്കൂട്ടത്തിലേക്ക് പാൽ ട്രക്ക് ഇടിച്ചുകയറ്റി: 3 പേർ മരിച്ചു, 20 പേർക്ക് പരുക്ക്

February 11, 2024
Google News 1 minute Read

സിക്കിമിൽ പാൽ ട്രക്ക് ഒന്നിലധികം കാറുകളിൽ ഇടിച്ച് 3 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. സിക്കിമിലെ ഗാങ്ടോക്കിലാണ് സംഭവം. ശനിയാഴ്ച സിക്കിമിലെ റാണിപൂളിൽ ഒരു മേളയ്ക്ക് നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ പാൽ ടാങ്കർ ഇടിച്ച് മൂന്ന് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കൂട്ടിയിടിയുടെ ശക്തിയിൽ പ്രദേശത്ത് തടിച്ചുകൂടിയ നിരവധി ആളുകൾ വാഹനങ്ങൾക്കടിയിൽപ്പെട്ടു.

പാൽ ടാങ്കറിൻ്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സെൻട്രൽ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടസമയത്ത് മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. പാൽ ടാങ്കറിൻ്റെ വശത്ത് സിക്കിം മിൽക്ക് യൂണിയൻ്റെ ലേബൽ ഉണ്ടായിരുന്നു.

Story Highlights: Milk truck rams into Multiple Cars sikkim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here