അണ്ടർ 19 ലോകകപ്പ് ഫൈനൽ: ഇന്ത്യക്കെതിരെ പടനയിച്ച് ഇന്ത്യക്കാരൻ ഹർജാസ് സിംഗ്; ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ 40 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി റൺസ് ആണ് നിലവിൽ നേടിയിരിക്കുന്നത്. തകർപ്പൻ ഫിഫ്റ്റി നേടിയ ഇന്ത്യൻ വംശജൻ ഹർജാസ് സിംഗ് ഓസീസിനായി മികച്ചുനിന്നു. ഇന്ത്യക്കായി രാജ് ലിംബാനിയും നമൻ തിവാരിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
സാം കോൺസ്റ്റാസ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഹാരി ഡിക്സണും ക്യാപ്റ്റൻ ഹ്യൂ വേജെനും ചേർന്ന് 78 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഓസീസിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. 48 റൺസ് നേടിയ വേജെനെയും 42 റൺസ് നേടിയ ഹാരി ഡിക്സണെയും തുടർച്ചയായ രണ്ട് ഓവറിനിടെ പുറത്താക്കിയ നമൻ തിവാരി ഇന്ത്യക്ക് വീണ്ടും മേൽക്കൈ നൽകി.
നാലാം വിക്കറ്റിൽ ഹർജാസ് സിംഗും റയാൻ ഹിക്ക്സും ചേർന്നതോടെ ഓസ്ട്രേലിയ വീണ്ടും ട്രാക്കിലായി. ആക്രമിച്ചുകളിച്ച ഹർജാസ് സിംഗ് ടൂർണമെൻ്റിലാദ്യമായി ഫോമിലെത്തി. 66 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. 20 റൺസ് നേടിയ ഹിക്ക്സിനെ വീഴ്ത്തിയ ലിംബാനി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ഹർജാസ് 59 പന്തിൽ ഫിഫ്റ്റി തികച്ചു. ടൂർണമെൻ്റിൽ ഇതുവരെ ഉയർന്ന സ്കോർ 17 മാത്രമുണ്ടായിരുന്ന ഹർജാസ് കലാശപ്പോരിൽ നിർണായക പ്രകടനം കാഴ്ചവച്ചു. 55 റൺസ് നേടിയ താരത്തെ ഒടുവിൽ സൗമി പാണ്ഡെ മടക്കുകയായിരുന്നു. പിന്നാലെ റാഫ് മക്മില്ലനെ (2) വീഴ്ത്തിയ മുഷീർ ഖാൻ ഇന്ത്യക്ക് മേൽക്കൈ സമ്മാനിച്ചു. നിലവിൽ ഒലിവർ പീക്കും (10) ചാർലി ആൻഡേഴ്സണുമാണ് (0) ക്രീസിൽ.
Story Highlights: u19 world cup australia batting india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here