Advertisement

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

February 12, 2024
2 minutes Read

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കിനെതിരെ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ്. തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഹൈക്കോടതിയിൽ. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയ്ക്കെതിരെ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു.

ആവശ്യപ്പെട്ട രേഖകൾ പോലും തോമസ് ഐസക് നൽകാൻ തയാറാകുന്നില്ലെന്ന് ഇഡി ആരോപിച്ചു. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഇക്കാര്യത്തിൽ ഹൈക്കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും ഇഡി പറയുന്നു. അതേസമയം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Read Also : ‘നേതാക്കൾ പാർട്ടി വിടുന്നത് അവരുടെ കുഴപ്പം കൊണ്ടാണ്, അതിന് രാഹുൽ ഉത്തരവാദിയല്ല’; കെ.സി വേണുഗോപാൽ

ഇഡി വേട്ടയാടുകയാണെന്നും, സിംഗിൾ ഉത്തരവിന് വിരുദ്ധമായാണ് സമൻസ് അയച്ചുതന്നുമാണ് ഇരുവരുടെയും വാദം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇ ഡി നോട്ടിസ് അയച്ചിരുന്നു. അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിർകക്ഷികളും ബോധപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയിൽ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

Story Highlights: ED against Thomas Isaac in KIIFB Masala Bond Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top