കരാട്ടെക്കാരനായി ഫഹദ്; പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രവുമായി ഭാവനാ സ്റ്റുഡിയോ

മാമന്നന് ശേഷം വീണ്ടുമൊരു ഫഹദ് ചിത്രമെത്തുന്നു. ‘കരാട്ടെ ചന്ദ്രൻ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇത്തവണ കരാട്ടെക്കാരന്റെ വേഷത്തിലാണ് താരമെത്തുന്നത്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാകും ഇത്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ഇത്. ( fahadh faasil new movie karatte chandran )
മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. എസ് ഹരീഷും, വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. കരാട്ടെ ചന്ദ്രന്റെ കോസ്റ്റിയൂം ട്രയൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഫഹദ് ഫാസിൽ ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ‘പ്രേമലു നന്ദിലു’ എന്ന് തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ ആറായിരത്തിലേറെ പേർ ലൈക്ക് ചെയ്തിട്ടുണ്ട്.
Story Highlights: fahadh faasil new movie karatte chandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here