Advertisement

അനുകൂലിക്കാനാവാത്തതിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ; വായിച്ച് പൂർത്തിയാക്കി സ്പീക്കർ; തമിഴ്നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ

February 12, 2024
Google News 1 minute Read
tamilnadu governor speaker niyamasabha

തമിഴ്നാട്ടിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ. പ്രസംഗത്തെ വസ്തുതാപരമായും ധാർമികമായും അനുകൂലിക്കാൻ ആവില്ലാത്തതിനാൽ പ്രസംഗം വായിക്കാനാവില്ലെന്ന് ഗവർണർ നിലപാടെടുത്തു. തുടർന്ന് നയ പ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ സ്പീക്കർ അപ്പാവു നിയമസഭയിൽ വായിച്ചു.

നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധവും ധാർമികതയ്ക്ക് നിരക്കാത്തതുമാണെന്ന് ഗവർണർ പ്രസംഗത്തിനിടെ പറഞ്ഞു. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണ്. നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തൻ്റെ അഭ്യർത്ഥനയും ഉപദേശവും അവഗണിക്കപ്പെട്ടു. ദേശീയഗാനത്തോട് അര്‍ഹിക്കുന്ന ആദരവ് കാണിക്കണമെന്നും പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

ഏതാണ്ട് മൂന്ന് മിനിട്ട് മാത്രം പ്രസംഗിച്ച് ഗവർണർ തിരികെ ഇരുന്നപ്പോൾ സ്പീക്കർ നയപ്രഖ്യാപനം വായിക്കുകയായിരുന്നു. പ്രസംഗത്തിൻ്റെ തമിഴ് പരിഭാഷയാണ് സ്പീക്കർ എം അപ്പാവു വായിച്ചത്.

Story Highlights: tamilnadu governor speaker niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here